ഇസ്ലാമബാദ്: പാകിസ്ഥാനെ ബാധിച്ചിരിക്കുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കം പ്രതിരോധ ചിലവുകളെയും ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. നാവികസേനയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ വന്ന പാകിസ്ഥാൻ, നെതർലാൻഡ് ഉപയോഗിച്ചു ഡികമ്മീഷൻ ചെയ്ത യുദ്ധകപ്പലുകൾ വാങ്ങാൻ നിർബന്ധിതരായ
കാലപ്പഴക്കം മൂലം, നെതർലാൻഡ് നാവികസേന ഒഴിവാക്കിയ രണ്ട് മൈൻഹണ്ടർ വിഭാഗത്തിൽപ്പെട്ട കപ്പലുകളാണ് പണം നൽകി വാങ്ങി പാകിസ്ഥാൻ സ്വന്തം നാവികസേനയുടെ ഭാഗമാക്കാൻ പോകുന്നത്. ശത്രുക്കൾ നിക്ഷേപിച്ചിരിക്കുന്ന സമുദ്ര മൈനുകളും ഡിസ്ട്രോയർ വിഭാഗത്തിലുള്ള കപ്പലുകളും കണ്ടെത്താൻ ഇവയ്ക്ക് അപാരമായ കഴിവുണ്ട്.
രണ്ടു കപ്പലുകൾ പാകിസ്ഥാനു നൽകാമെന്ന് നെതർലാന്‍ഡ്സ് ഭരണകൂടം സമ്മതിച്ചിട്ടുണ്ട്. ട്രൈപാർട്ടിയേറ്റ് ക്ലാസ് വിഭാഗത്തിൽപ്പെട്ട എം163, എം164, എം166 എന്നീ കപ്പലുകൾ യഥാക്രമം, മൻസിഫ്, മുജാഹിദ്, മുഹാഫിസ് എന്നിങ്ങനെ പെരുമാറ്റിയായിരിക്കും 2022 ഫെബ്രുവരിയോടു കൂടി പാകിസ്ഥാൻ നാവികസേനയുടെ ഭാഗമാവുക.
Post Your Comments