മരുന്ന് ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ, മരുന്ന് ക്യത്യസമയത്ത് ശരിയായ രീതിയിൽ കഴിച്ചാൽ മാത്രമേ ഗുണം ഉണ്ടാവുകയുള്ളൂ. രാവിലെ കഴിക്കേണ്ട മരുന്ന് ഉച്ചയ്ക്ക് കഴിച്ചിട്ട് കാര്യമില്ല. ഇതിനും അതിന്റെതായ സമയം ഏറെ പ്രധാനമാണ്. ചില ഭക്ഷണപാനീയങ്ങൾ മരുന്നിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും. മരുന്നിന്റെ രാസഘടനയിൽ മാറ്റം വരുത്തി, ശരിയായ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഭക്ഷണപദാർഥങ്ങളും ഉണ്ട്.
അതുകൊണ്ട് വെറും വയറ്റിൽ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുൻപ് കഴിക്കേണ്ടവ, ഭക്ഷണത്തിനു ശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, രാത്രിയിൽ കിടക്കാൻ നേരം കഴിക്കേണ്ടവ, എന്നിങ്ങനെ മരുന്നിന്റെ കവറിൽ ഫാർമസിസ്റ്റ് എഴുതിത്തരുന്ന നിർദേശങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട് മനസിലാക്കുക.
Read Also : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
മരുന്ന് കഴിക്കാൻ ഏറ്റവും നല്ലത് വെള്ളമാണ്. കുട്ടികള്‍ക്ക് വെള്ളത്തില്‍ മധുരം കലര്‍ത്തിയോ ജ്യൂസ് വളരെ ചെറിയ അളവില്‍ ചേര്‍ത്തോ ഉപയോഗിക്കാം. ശീതളപാനീയം, ചായ, കാപ്പി തുടങ്ങിയവയിലെല്ലാം പലതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പലതിനും മരുന്നുമായി പ്രതിപ്രവര്‍ത്തിക്കാനുള്ള ശേഷിയുമുണ്ട്.
മരുന്ന് ലയിക്കാനും ആഗിരണം ചെയ്യാനും വെള്ളം അത്യാവശ്യമാണ്. ഗുളികകള്‍, ഖരരൂപത്തിലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ വെള്ളം നിര്‍ബന്ധമായും കുടിക്കണം. ദ്രാവകരൂപത്തിലുള്ള മരുന്ന് കഴിക്കുമ്പോളും അല്‍പം വെള്ളം കുടിക്കണം.
Post Your Comments