പനാജി : ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അലക്‌സോ റെജിനാൾഡോ ലോറൻകോ നിയമസഭാംഗത്വം രാജിവെച്ചു. നേരത്തെ കോൺഗ്രസിൻ്റെ രണ്ട് നേതാക്കൾ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ 40 അംഗ സംസ്ഥാന സഭയിൽ കോൺഗ്രസിൻ്റെ അംഗബലം രണ്ടായി കുറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് നിയമസഭാ സ്പീക്കറുടെ ഓഫീസിൽ എത്തിയാണ് അലക്‌സോ റെജിനാൾഡോ രാജിക്കത്ത് സമർപ്പിച്ചത്. പിന്നീട് അദ്ദേഹം കോൺഗ്രസിൽ നിന്നും രാജിവെച്ചതായി മാധ്യമങ്ങളോട് പറയുകയായിരുന്നു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ അദ്ദേഹം ഉടൻ ചേർന്നേക്കുമെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Read Also : ഇന്ധന ടാങ്കറിൽ തീപിടിച്ചു: രണ്ടു മരണം, ഒരാൾക്ക് പരിക്ക്
2022 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തുവിട്ട ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ റെജിനാൾഡോ ഇടം നേടിയിരുന്നു. കർട്ടോറിമിൽ നിന്ന് ജനവിധി തേടാനായിരുന്നു കോൺഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിരുന്നത്.
Post Your Comments