Latest NewsKeralaNews

മരിച്ചെന്ന് കരുതി പോയവർക്ക് തെറ്റി, മുറിച്ചിട്ടാലും തളരില്ല: ആശുപത്രി കിടക്കയിൽ നിന്ന് ബിന്ദു അമ്മിണി

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഇടിപ്പിച്ച് തനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണെന്ന് സംശയിക്കുന്നതായി ബിന്ദു അമ്മിണി പ്രതികരിച്ചു. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു.

കൊയിലാണ്ടി പൊയിൽകാവിൽ വച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ച് പരിക്കേൽപിച്ചത്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇടിച്ച ഓട്ടോ നിർത്താതെ പോവുകയായിരുന്നു.അതേസമയം ആശുപത്രി കിടക്കയിൽ നിന്നും ഫേസ്ബുക്കിലൂടെ തനിക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് ബിന്ദു പ്രതികരിച്ചു. മരിച്ചെന്ന് കരുതി ഓടിമറഞ്ഞവർക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും, തളരില്ല എന്നാണ ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Read Also  :  ദേശീയ ദിനം: ട്രാഫിക് ഫൈനുകൾക്ക് ഇളവ് അനുവദിച്ച് ഖത്തർ

കുറിപ്പിന്റെ പൂർണരൂപം :

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആണ്. ഇപ്പോൾ വാർഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല ?. മരിച്ചെന്നു കരുതി ഓടിമറഞ്ഞവർക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button