![](/wp-content/uploads/2021/12/hema-malini-life-in-bengal-will-improve-if-bjp-comes-to-power-0001.jpg)
ഇൻഡോർ: അയോദ്ധ്യയ്ക്കും കാശിക്കും ശേഷം ഉടനെ തന്നെ മധുരയിലും ക്ഷേത്രനിർമ്മാണം ആരംഭിക്കുമെന്ന് ബിജെപി. മഥുര ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് ബിജെപി പാർലമെന്റ് അംഗമായ ഹേമമാലിനിയാണ് ഇക്കാര്യം പ്രസ്താവിച്ചത്.
രാമജന്മഭൂമി, കാശി എന്നിവിടങ്ങളിലെ പുനരുദ്ധാരണത്തിന് ശേഷം, മഥുരയും വളരെ പ്രധാനപ്പെട്ടതാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദേശമായ മഥുര, സ്നേഹത്തിന്റെയും മമതയുടെയും പ്രതീകമാണ്. മഥുരയിലെ പാർലമെന്റ് അംഗമെന്ന നിലയ്ക്ക്, ഇവിടെയും ഒരു ക്ഷേത്രം വേണമെന്നാണ് എന്റെ ആഗ്രഹം. അവിടെ ഇപ്പോഴേ ഒരു ക്ഷേത്രമുണ്ട്. മോദിജി കാശിവിശ്വനാഥന്റെ ഇടനാഴി നവീകരിച്ചതു പോലെ, ഇതും നവീകരിച്ചു മനോഹരമാക്കാവുന്നതാണ്’ ഹേമമാലിനി പറഞ്ഞു.
കാശി വിശ്വനാഥന്റെ നവീകരണ പ്രവർത്തനത്തെപ്പറ്റി ഏറെക്കാലമായി ആരും ചിന്തിച്ചില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആ കാര്യം നടപ്പിലാക്കിയത്. മഥുരയിലും അതേ കാര്യം തന്നെ സംഭവിക്കുമെന്ന് ഹേമമാലിനി വ്യക്തമാക്കി.
Post Your Comments