Latest NewsKeralaIndia

ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു ആശുപത്രിയിൽ, സംഘികൾ തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്ന് ആരോപണം

മോദിയോ യോഗിയോ ആയിരിക്കും ഇതിനു പിന്നിൽ എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഓട്ടോ ഇടിച്ചു ആശുപത്രിയിൽ ചികിത്സയിൽ. ശനിയാഴ്ച്ച രാത്രി 9-30 ഓടെ പൊയില്‍ക്കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നുവരവേ വണ്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ തന്റെ ആരോഗ്യനില സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്.  ‘സംഘികൾ ഓട്ടോ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചിരിക്കുന്നു.’ എന്നാണ് ബിന്ദു അമ്മിണി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിനു ശേഷം അടുത്ത പോസ്റ്റിൽ താൻ ചികിത്സയിലാണെന്നും അവർ പറയുന്നു.

ആ പോസ്റ്റ് ഇങ്ങനെ,

‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആണ്. ഇപ്പോൾ വാർഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവർക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.’

അതേസമയം കമന്റുകളിൽ ബിജെപിക്കെതിരെ നിരവധി പേര് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . മോദിയോ യോഗിയോ ആയിരിക്കും ഇതിനു പിന്നിൽ എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button