Latest NewsKeralaIndia

സിൽവർലൈൻ:  തരൂർ ബ്രാൻഡ് അംബാസിഡർ റോൾ ഏറ്റെടുത്തത് കോൺഗ്രസ്സിന്‍റേത് ഇരട്ടത്താപ്പ് – കേന്ദ്ര മന്ത്രി വി.മുരളീധരൻ

സിൽവർ ലൈൻ പദ്ധതിയിൽ കുടിയൊഴിപ്പിക്കുന്നവർക്ക് ഒപ്പമാണ് കോൺഗ്രസെങ്കിൽ ആദ്യം ചെയ്യേണ്ടത് ശശി തരൂരിന്‍റെ നിലപാട് തിരുത്തിക്കുകയാണ്.

തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലടക്കം ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സിൽവർ ലൈൻ പദ്ധതിയുടെ ‘ബ്രാൻഡ് അംബാസിഡർ ‘റോൾ ശശി തരൂർ ഏറ്റെടുത്ത സാഹചര്യം കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

പാർട്ടി എം.പിയായ ശശി തരൂർ സിൽവർ ലൈനിനായി രംഗത്ത് വരികയും മറുവശത്ത് കോൺഗ്രസ് സിൽവർ ലൈനിനെതിരെയാ ജനകീയ കൺവെൻഷൻ നടത്തുകയും  ചെയ്യുന്നത് ഇരട്ടത്താപ്പാണ്.  സിൽവർ ലൈൻ പദ്ധതിയിൽ കുടിയൊഴിപ്പിക്കുന്നവർക്ക് ഒപ്പമാണ് കോൺഗ്രസെങ്കിൽ ആദ്യം ചെയ്യേണ്ടത് ശശി തരൂരിന്‍റെ നിലപാട് തിരുത്തിക്കുകയാണ്.

തിരുത്തുന്നില്ലെങ്കിൽ  പാർട്ടി എന്ത് ചെയ്യുമെന്നത് ജനങ്ങളോട് തുറന്ന് പറയണമെന്ന്  മന്ത്രി പറഞ്ഞു. ശശി തരൂർ പറഞ്ഞതാണോ അതോ  കെ. സുധാകരൻ പറഞ്ഞതാണോ കോൺഗ്രസിന്‍റെ നയമെന്ന് വ്യക്തമാക്കണമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button