Latest NewsNewsSaudi ArabiaInternationalGulf

രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം: അഭ്യർത്ഥനയുമായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

റിയാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തിന്റെ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കി സൗദി അറേബ്യ. എല്ലാവരും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അഭ്യർത്ഥിച്ചു. രാജ്യത്തിനു പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ് നില പരിഗണിക്കാതെ തന്നെ അഞ്ച് ദിവസത്തേയ്ക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശിച്ചു.

Read Also: വീട് വാടകയ്ക്കെടുത്ത് അനാശാസ്യം: നാല് സ്ത്രീകളടക്കം ആറ് പേർ പിടിയില്‍

ശ്വസന സംബന്ധമായ രോഗങ്ങളോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. വിദേശത്ത് നിന്നെത്തുന്നവർ നിര്ബന്ധമായും മാസ്‌ക് ധരിക്കണം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും കൈകൾ സ്ഥിരമായി കഴുകുകയും വേണം. ആരെയും ഹസ്തദാനം ചെയ്യരുതെന്നും എല്ലാവരും രണ്ട് ഡോസ് വാക്സിൻ ഡോസുകളും സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Read Also: നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button