പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെ സുഖവിശേഷങ്ങള്‍ തിരക്കി ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ . സന്നിധാനത്തെ സൗകര്യങ്ങളില്‍ അന്യ സംസ്ഥാനത്തെ ഭക്തര്‍ അടക്കം തൃപ്തി രേഖപ്പെടുത്തിയെന്നും മണ്ഡല മാസ പൂജക്കെത്തുന്ന ഭക്തര്‍ തൊഴുത് മടങ്ങുന്നത് സംതൃപ്തരായിട്ടാണെന്നും അന്തഗോപൻ പറഞ്ഞു. സുഖ ദര്‍ശനം ലഭിച്ചുവോ എന്ന ദേവസ്വം പ്രസിഡന്റ് അഡ്വ.അനന്തഗോപന്റെ ചോദ്യത്തിന് ഭൂരിഭാഗം ഭക്തരും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്
Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ
‘നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ പ്രതിദിനം ഇപ്പോള്‍ 50000 പേര്‍ക്ക് ദര്‍ശനത്തിന് അവസരം ഉണ്ട്. സന്നിധാനത്തെ ക്രമീകരണങ്ങളില്‍ അന്യസംസ്ഥാനത്തെ ഭക്തരും ഹാപ്പി. സര്‍ക്കാരില്‍ നിന്ന് കൂടൂതല്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ’- അനന്തഗോപന്‍ പറഞ്ഞു. സന്നിധാനത്ത് എത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തു ശബരിമലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി.
Post Your Comments