ചണ്ഡിഗഢ്: കർഷക സമരങ്ങൾ അവസാനിച്ചതിന് ശേഷം പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാർട്ടി രൂപീകരിച്ച് കർഷക നേതാവ് ഗുർനാം സിങ് ചഡൂനി. സംയുക്ത സംഘർഷ് പാർട്ടി എന്ന സംഘടന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഗുർനാം സിങ് വ്യക്തമാക്കി.
കർഷക നിയമത്തിനെതിരെ വർഷം നീണ്ട പ്രക്ഷോഭം നടത്തിയ സംയുക്ത കിസാൻ മോർച്ചയിലെ അംഗമായിരുന്നു ഗുർനാം സിങ് ചഡൂനി. ഇതോടെ കർഷക നേതാക്കൾ എന്ന രീതിയിൽ സമരം ചെയ്തവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തുവരികയാണ്.
അമേഠിയിലെ ജനങ്ങൾ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചു, എന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത് അവരാണ്: രാഹുൽ ഗാന്ധി
പുതിയ പാർട്ടി രൂപീകരിച്ചതിലൂടെ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയും മികച്ച വ്യക്തികളെ മുന്നിൽ കൊണ്ടുവരുകയുമാണ് ലക്ഷ്യമെന്ന് ഗുർനാം സിങ് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾ മുതലാളികൾക്ക് അനുകൂലമായി നയങ്ങൾ രൂപവത്കരിക്കുകയും ദരിദ്രരുടെ താൽപര്യങ്ങളെ അവഗണിക്കുകയാണെന്നും ഗുർനാം സിങ് പറഞ്ഞു. സംസ്ഥാനത്തെ 117 നിയമസഭ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments