
ചാവക്കാട് : കടപ്പുറം മുനയ്ക്കക്കടവ് അഴിമുഖത്തെ പുലിമുട്ട് ബലപ്പെടുത്താനുള്ള പദ്ധതിക്ക് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തുടക്കം കുറിച്ചു. 1.95 കോടി രൂപ ചെലവഴിച്ചാണ് പുലിമുട്ട് ബലപ്പെടുത്തുന്നത്. ജോലികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
തീരദേശത്ത് വിനോദസഞ്ചാരികളുടെ പ്രധാനയിടങ്ങളിലൊന്നാണ് കടപ്പുറം മുനയ്ക്കക്കടവ് അഴിമുഖം. ആറ് വര്‍ഷംമുമ്പാണ് ചേറ്റുവ അഴിമുഖത്തിന് ഇരുവശങ്ങളിലുമായി രണ്ട് പുലിമുട്ടുകള്‍ നിര്‍മിച്ചത്. തിരകളുടെ ശക്തികുറച്ച് തീരത്തിന് സുരക്ഷയൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നിര്‍മാണം.
Read Also :ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും : തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
ചേറ്റുവ ഹാര്‍ബറിലേക്കും മുനയ്ക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്ററിലേക്കും മീന്‍പിടിത്ത ബോട്ടുകൾ വരുന്നതും പോവുന്നതും പുലിമുട്ടുകള്‍ക്കുമിടയിലൂടെയാണ്. അഴിമുഖത്തെ തിരകളുടെ ശക്തി കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഉപകാരപ്രദമാണ് പുലിമുട്ടുകള്‍.
Post Your Comments