KeralaLatest NewsNews

‘പാര്‍ട്ടിയിലുണ്ടെങ്കില്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കണം’: ശശി തരൂരിന് മുന്നറിയിപ്പുമായി കെ. സുധാകരന്‍

തിരുവനന്തപുരം : : കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പിന്തുണച്ച ശശി തരൂര്‍ എം.പിക്ക് മുന്നറിയിപ്പുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അത് മാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വൃത്തങ്ങളില്‍ ഒതുങ്ങുന്ന ആളല്ല ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി നിലപാടിന് ഒപ്പം നില്‍ക്കണം. വിഷയത്തില്‍ തരൂരില്‍ നിന്നും വിശദീകരണം തേടുമെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരൻ.

ഇരുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല. യുഡിഎഫ് കെ റെയിലിന് എതിരല്ല. എന്നാല്‍, പദ്ധതി നാടിന് ഗുണമാണെന്ന് ബോധ്യപ്പെടുത്തണം. വികസനമാണെങ്കില്‍ ജനസമൂഹത്തിന്റെ വികസനം ആയിരിക്കണം. വികസനം നടപ്പാക്കാന്‍ വാശിയല്ല വേണ്ടത് പ്രായോഗിക ബുദ്ധിയാണ്. വെള്ളിരേഖ ജനങ്ങള്‍ക്ക് വെള്ളിടിയായി മാറുന്ന നിലയുണ്ടാവണം. കെ റെയിലില്‍ ഹിത പരിശോധന നടത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

Read Also  :  വിവാഹ വാർഷിക പാർട്ടിക്കിടെ വാക്കേറ്റം : യുവാവ് കുത്തേറ്റ് മരിച്ചു

ഇടത് മുന്നണിയില്‍ പോലും കെ റെയിലിനെതിരായ വികാരമുണ്ട്. സിപിഐ പ്രവര്‍ത്തകര്‍ റെയിലിന് എതിരാണ് കാനത്തിന്റെ അഭിപ്രായം സിപിഐ സംസ്ഥാന കമ്മിറ്റിയുടേത് അല്ല. രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ പദ്ധതിയെ ആശങ്കയോടെയാണ് കാണുന്നത്. വ്യാജ ഡിപിആര്‍ അടിസ്ഥാനമാക്കിയാണ് കെ റെയിലിന് പിണറായി തറക്കല്ലിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button