കൊച്ചി:കേരളത്തിൽ എതിർപ്പുകളെ വകവയ്‌ക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോവുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇതിനെതിർപ്പാണ് സിപിഎമ്മിന്. കേരളത്തിൽ എന്ത് എതിർപ്പുയർന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽമുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ എതിർപ്പും സമരവുമായി ആദ്യം തന്നെ രംഗത്ത് വന്നത് സി പി എമ്മും പോഷക സംഘടനകളുമാണ്.
കൂടാതെ ഇതിനെതിരെ പാർട്ടി ഔദ്യോഗിക നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പാർട്ടി മുഖപത്രമായ പീപ്പിൾ ഡെമോക്രസിയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരായി 2017 സെപ്റ്റംബർ 24 ന് ഔദ്യോഗിക നിലപാട് വ്യക്തമാക്കി. കോർപ്പറേറ്റുകളെയും ,കോണ്ട്രാക്ടിംഗ് ലോബികളെയും,സഹായിക്കാനാണ് പദ്ധതി,ഇന്ത്യൻ റയിൽവെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അതിവേഗ റെയിൽ പദ്ധതി ഒരു വെള്ളാനയാണ്,സമ്പന്നരായ ഒരു വിഭാഗം യാത്രക്കാർക്ക് മാത്രമേ പദ്ധതി പ്രയോജനപ്പെടൂ എന്നിങ്ങനെ പദ്ധതിക്കെതിരെ അക്കമിട്ട് പീപ്പിൾ ഡെയ്‌ലിയിൽ എതിർപ്പുയർത്തിയിരുന്നു.
പദ്ധതി ചിലവും,സർക്കാരിനുണ്ടാവുന്ന സാമ്പത്തിക ചിലവും,പാരിസ്ഥിതിക സാമൂഹികാഘാതവും ചൂണ്ടിക്കാട്ടിയായിരുന്നു പീപ്പിൾസ് ഡെമോക്രസിയിലെ വിമർശനം. 2018 മെയ് മാസം മഹാരാഷ്‌ട്രയിലെ പാൽഗറിൽ ഗോത്ര ജനതയെ അണി നിരത്തിക്കൊണ്ട് സിപിഎമ്മും കിസാൻ സഭയും അതി വേഗ റെയിൽ വിരുദ്ധ സമരവും സംഘടിപ്പിച്ചിരുന്നു.
എന്നാൽ കേരളത്തിൽ പദ്ധതിയെ കുറിച്ച് നേതാക്കൾക്ക് മിണ്ടാട്ടമില്ല. കടക്കെണിയിലായ കേരളത്തിൽ ഇത്തരം അതി വേഗ റയിൽവേ പദ്ധതി പ്രായോഗികം അല്ലെന്നും,വൻ അഴിമതിയാണ് സിപിഎം ഇത് വഴി ലക്ഷ്യമിടുന്നതും എന്നാണ് വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ആരോപണം.കെ റെയിൽ പദ്ധതിക്കായി സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ലെന്നും വിമർശനം ശക്തമാണ്.
Post Your Comments