തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറിന് ഇന്ന് തുടക്കം. ഇന്ന് മുതല്‍ ജനുവരി 5 വരെയാണ് ക്രിസ്തുമസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിലാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതു മാര്‍ക്കറ്റിനെക്കാള്‍ വിലക്കുറവില്‍ വില്‍ക്കുന്നതിനോടൊപ്പം ഗുണ നിലവാരമുള്ള മറ്റു നോണ്‍ സബിഡി സാധനങ്ങളും പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ആദ്യ വില്പന നിര്‍വഹിക്കും. നാളെ മുതല്‍ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്തുമസ് പുതുവത്സര ഫെയറുകള്‍ ആരംഭിക്കും.
Post Your Comments