ന്യൂഡൽഹി: താജിക്കിസ്ഥാൻ ധനകാര്യമന്ത്രി സിറോജിദ്ധീൻ മുഹ്‌റിദ്ദീൻ ഇന്ത്യയിലെത്തി. മൂന്നു ദിന സന്ദർശന പരിപാടികളാണ് ഇന്ത്യയിൽ അദ്ദേഹം നിർവഹിക്കുക.
വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി അദ്ദേഹം ഇന്ന് കൂടികാഴ്ച നടത്തും. ഇന്ത്യ-താജിക്കിസ്ഥാൻ ഉപേക്ഷ ബന്ധം ശക്തമാക്കുന്നതിന് ഭാഗമായി പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഇന്ന് ആരംഭിക്കുന്ന മൂന്നു ദിന സന്ദർശന പരിപാടി, ഡിസംബർ ഇരുപതാം തീയതി അവസാനിക്കും. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയിൽ, സിറോജിദ്ധീൻ മുഹ്‌റിദ്ദീനേക്കൂടാതെ തുർക്ക്മെനിസ്ഥാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തും.
Post Your Comments