പാരിസ്: ഇന്ത്യക്ക് ആവശ്യമുണ്ടെങ്കിൽ ഇനിയും റഫാൽ യുദ്ധവിമാനങ്ങൾ നൽകാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി ഫ്രാൻസ്. മുൻ ഇന്ത്യൻ അംബാസിഡറായ ഡോ. മോഹൻ കുമാറിനോടൊത്തുള്ള ചർച്ചയിൽ, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇനിയും ഇന്ത്യയുടെ ഏത് ആവശ്യവും പൂർത്തീകരിക്കാനും സാങ്കേതിക സഹായം നൽകാനും ഫ്രാൻസ് തയ്യാറാണ്. ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യം വന്നാൽ, അവയും നിർമ്മിച്ചു നൽകും’ ഫ്ലോറൻസ് പാർലി പറഞ്ഞു.
ഇന്ത്യ ഫ്രാൻസിന് ഓർഡർ നൽകിയ യുദ്ധവിമാനങ്ങളിൽ 30 എണ്ണം ഇതുവരെ ഫ്രാൻസ് നിർമ്മിച്ചു നൽകിക്കഴിഞ്ഞു. ഇനിയുള്ള ആറെണ്ണം, അടുത്ത വർഷം ഏപ്രിലോടു കൂടി ഇന്ത്യയിലെത്തിക്കുമെന്നാണ് നിർമ്മാതാക്കളായ ഡസ്സോ പ്രഖ്യാപിച്ചത്.
Post Your Comments