KollamLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​സി ബ​സി​ൽ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു​ക​യ​റി മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നു

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ ഇ​ട​പ്പാ​ള​യം മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം

തെ​ന്മ​ല: കെ​എ​സ്ആ​ർ​സി ബ​സി​ൽ വെ​ള്ളി​മൂ​ങ്ങ ഇ​ടി​ച്ചു​ക​യ​റി മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നു. കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ ഇ​ട​പ്പാ​ള​യം മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ല​ത്ത് നി​ന്ന് തെ​ങ്കാ​ശി​യി​ലേ​ക്ക് പോ​യ ബസിലാണ് മൂങ്ങയിടിച്ചത്.

വാ​ഹ​ന​ത്തി​ന്‍റെ പ്ര​കാ​ശ​മ​ടി​ച്ച​തോ​ടെ മൂ​ങ്ങ​യു​ടെ കാ​ഴ്ച​മ​റ​ഞ്ഞ​താ​കാ​മെ​ന്നാ​ണ് നി​ഗമനം. ദി​ശ​തെ​റ്റി പ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ വെ​ള്ളി​മൂ​ങ്ങ ചി​ല്ലി​ൽ ശ​ക്ത​മാ​യി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കെ​ത്താത്ത ദേ​വ​സ്വംബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി:ഹൈ​ക്കോ​ട​തി

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ൻ​വ​ശ​ത്തെ ചി​ല്ലി​ന് കേ​ടു​പാ​ടു​ണ്ടാ​യി. ഇ​ടി​യെ​ത്തു​ട​ർ​ന്നു മൂ​ങ്ങ റോ​ഡ​രി​കി​ല്‍ ത​ന്നെ ച​ത്തു​വീ​ഴു​ക​യും ചെ​യ്തു. തുടർന്ന് സംഭവമറിഞ്ഞ് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button