കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21ആക്കി ഉയര്‍ത്തുന്നതിനെ വിമര്‍ശിച്ച് ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ. നിയമത്തിലൂടെ പ്രായപരിധി 18 ൽ നിന്നും 21 ആക്കുന്നത് പ്രത്യഘാതങ്ങളുണ്ടാക്കുമെന്ന് നജ്മ തബ്ഷീറ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാകുന്നു. അടിസ്ഥാന പ്രായം മറ്റേതു കോൺട്രാക്റ്റിലും ഏർപ്പെടാനുള്ള 18 ആയി തന്നെതുടരണമെന്നും നജ്മ പറഞ്ഞു.
അടിസ്ഥാനപരമായി പോഷകാഹാരക്കുറവും, നിർബന്ധിത വിദ്യഭ്യാസത്തിന്റെ പരിധി കൂട്ടേണ്ടതും, ഉന്നത വിദ്യഭ്യാസ സാഹചര്യങ്ങൾ വർധിപ്പിക്കുന്നതും ഒക്കെയാണു അഭിമുഖീകരിക്കേണ്ട യാഥാർത്ഥ്യങ്ങളെന്നും അതിനെ കാണാതിരിക്കുക എന്ന അജണ്ട കൂടിയാണ് ഈ ‘ഇക്വാളിറ്റി’വാദത്തിൽ പൊതിഞ്ഞു തീർക്കുന്നതെന്നും നജ്മ തബ്ഷീറ ആരോപിച്ചു.
നജ്മ തബ്ഷീറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഒന്നുകൂടി പറയുന്നു, രാജ്യത്ത് കൊണ്ടുവരാൻ പോകുന്ന ഒരു നിയമമാറ്റത്തെ അത്ര തന്നെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു.രാജ്യമൊട്ടാകെ നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന ഒരു നിയമ മാറ്റം സാമൂഹിക ഘടനയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് ചിന്തിച്ചു തന്നെ വേണം അനുകൂലിക്കാനും പ്രതികൂലിക്കാനും.ശൈശവവിവാഹം മൂലവും, അതുവഴിയുണ്ടാകുന്ന പെട്ടന്നുള്ള ഗർഭധാരണം മൂലവും നഷ്ടപ്പെടുന്ന സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ മരണനിരക്ക് ഒക്കെ പരിഗണിച്ചാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം ജയ് ജയ്റ്റ്ലിയുടെ നീതി ആയോഗ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്.
ലോകത്തുതന്നെ ഏറ്റവുമധികം ശൈശവവിവാഹങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ അതിനെ പ്രതിരോധിക്കാനും സ്ത്രീകളുടെ ആരോഗ്യ, വിദ്യഭ്യാസ പുരോഗതിക്കും ഇങ്ങനെ ഒരു നിയമമാറ്റമല്ല പരിഹാരം. പ്രത്യേകിച്ച് ഒരു ക്രിമിനൽ നടപടി.
18 എന്നുള്ള പ്രായപരിധി 21 ലേക്കു നീളുമ്പോൾ നിലവിൽ ‘ശൈശവവിഹാഹ’ക്കണക്ക് കൂടാൻ മാത്രമാണ് സാധ്യത. അടിസ്ഥാനപരമായി പോഷകാഹാരക്കുറവും, നിർബന്ധിത വിദ്യഭ്യാസത്തിന്റെ പരിധി കൂട്ടേണ്ടതും, ഉന്നത വിദ്യഭ്യാസ സാഹചര്യങ്ങൾ വർധിപ്പിക്കുന്നതും ഒക്കെയാണു അഭിമുഖീകരിക്കേണ്ട യാഥാർത്ഥ്യങ്ങൾ. അതിനെ കാണാതിരിക്കുക എന്ന അജണ്ട കൂടിയാണ് ഈ ‘ഇക്വാളിറ്റി’വാദത്തിൽ പൊതിഞ്ഞു തീർക്കുന്നത്.
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കേരളത്തിന്റെ മാറിയ സാമൂഹിക സാഹചര്യത്തിൽ പഠനം മുഴുമിപ്പിക്കാനും സാമ്പത്തിക ഭദ്രത നേടാനും ഒക്കെ പ്രായപരിധി ഉയർത്തുന്നത് സഹായകരമാവുമെന്നത് വസ്തുതയാണ്. പക്ഷേ അതിങ്ങനെയുള്ള ഒരു ദീർഘദൂര പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നിയമത്തിലൂടെയല്ല വരേനണ്ടത്. പോസിറ്റീവ് സോഷ്യൽ ചെയ്ഞ്ച് നിയമത്തിലൂടെ ഒരു ദിവസം കൊണ്ടു പുലരുന്നതുമല്ല. 18 ലേക്കോ 23 ലേക്കോ മറ്റേതെങ്കിലും ഇഷ്ടമുള്ള വയസ്സിലേക്കോ ആണിനും പെണ്ണിനും ചോയ്സുകളുണ്ടാവുന്ന സാഹചര്യങ്ങളിലേക്ക് തന്നെയാണ് പോകേണ്ടത്. പക്ഷേ അടിസ്ഥാന പ്രായം മറ്റേതു കോൺട്രാക്റ്റിലും ഏർപ്പെടാനുള്ള 18 ആയി തന്നെ നിലനിൽക്കട്ടെ!
Post Your Comments