Latest NewsKeralaNews

കേരളത്തിലുളളവർ രാഹുൽ ഗാന്ധി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു: കോടിയേരിക്ക് കെ മുരളീധരന്റെ മറുപടി

വഖഫ് വിരുദ്ധ റാലിയിൽ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അധിക്ഷേപിച്ച മുസ്ലിം ലീ​ഗ് നടപടിയെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കോണ്‍ഗ്രസിലെ ഒരു നേതാവും മുന്നോട്ട് വന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചിരുന്നു.

തിരുവനന്തപുരം: ഹിന്ദു, ഹിന്ദുത്വ പരാമർശത്തെ വിമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നൽകി കോൺ​ഗ്രസ് എംപി കെ മുരളീധരൻ. ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. മറ്റ് മതങ്ങളെ ഹനിക്കുന്ന ബിജെപിയുടെ ഹിന്ദുത്വ നിലപാടിനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ഹിന്ദുമതം എല്ലാവരെയും ബഹുമാനിക്കുന്ന മതമാണ്. കേരളത്തിലുളളവർ രാഹുൽ ഗാന്ധി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

‘കേരത്തിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമെന്ന തെറ്റിദ്ധാരണയിൽ ഹിന്ദുക്കളെ ബിജെപിക്ക് തീറെഴുതി കൊടുക്കാൻ മാർക്സിസ്റ്റ് പാർട്ടി കൂട്ട് നിൽക്കരുത്. ന്യൂനപക്ഷങ്ങൾക്ക് അതറിയാം. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന ഒരു തെറ്റിദ്ധാരണ സി പി ഐ എമ്മിനുണ്ട് അത് ശരിയല്ല. പുരാണത്തിൽ ദേവന്മാരും അസുരന്മാരുമുണ്ട്. രണ്ടുപേരും ദൈവവിശ്വാസികൾ ആയിരുന്നു. എന്നാൽ അസുരന്മാർ ഇന്നത്തെ ബിജെപി അജണ്ട ഉള്ളവരാണ്. ദേവന്മാർ ആണ് യഥാർത്ഥ ഹിന്ദുക്കൾ. ഇക്കാര്യത്തിൽ കോടിയേരി പഠിച്ചിട്ട് അഭിപ്രായം പറയണം’- മുരളീധരൻ ആവശ്യപ്പെട്ടു.

Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നി‍ർദ്ദേശം

‘വഖഫ് വിരുദ്ധ റാലിയിൽ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അധിക്ഷേപിച്ച മുസ്ലിം ലീ​ഗ് നടപടിയെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കോണ്‍ഗ്രസിലെ ഒരു നേതാവും മുന്നോട്ട് വന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചിരുന്നു. അത് സംസ്ഥാന കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്‌കാരിക ച്യുതിയുടെയും തെളിവാണ്. ഇതോ വിഷയത്തിന്റെ തന്നെ മറുപുറമാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിനു മുന്നില്‍ മൗനംപാലിക്കുന്ന മുസ്ലിംലീഗിന്റെ ഗതികേട്’- കോടിയേരി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button