തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് എറണാകുളത്ത് മടങ്ങിയെത്തിയ ദമ്പതികൾക്കാണ് രോഗം കണ്ടെത്തിയത്. ദമ്പതികളിൽ ഭർത്താവിന്‍റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറുപേരുണ്ട്.
ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാൾ മാത്രം. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവർ ഏഴുപേരായി. അതേസമയം രാജ്യത്ത് നൂറോളം പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ രോഗികളും മഹാരാഷ്ട്രയിലാണ്.
Post Your Comments