
ട്യോക്യോ: ചൈനയിലെ ശീതകാല ഒളിംപിക്‌സ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിച്ച് മറ്റു രാജ്യങ്ങളും ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. യു.എസും യൂറോപ്യൻ രാജ്യങ്ങളുമാണ് നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചത്.
ശീതകാല ഒളിംപിക്‌സിൽ നിന്നും അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ മുതലായ രാജ്യങ്ങൾ പിന്മാറിയതോടെ, സംഘടിതരാഷ്ട്രീയമാണ് ഇവിടെ കാണാൻ സാധിക്കുന്നതെന്ന് ആരോപിച്ച് ചൈന രംഗത്തു വന്നിരുന്നു. ബഹിഷ്കരണത്തിന് കാരണമായ ഉയിഗുർ വംശഹത്യയും ക്രൂരതകളും ചൈന നിഷേധിച്ചു.
അമേരിക്കയുടെ സഖ്യകക്ഷിയാണെങ്കിലും സാമ്പത്തികപരമായും വ്യവസായപരമായും ചൈനയെയാണ് ജപ്പാൻ ആശ്രയിക്കുന്നത്. വലിയ നിർമാണശാലകളുണ്ടെങ്കിലും , ഉൽപ്പന്നങ്ങളുടെ അസംസ്കൃതവസ്തുക്കൾക്കായും ജപ്പാൻ ആശ്രയിക്കുന്നത് ചൈനയെയാണ്.
Post Your Comments