ബ്രസൽസ്: റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഐക്യകണ്ഠേന സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ. റഷ്യ ഉക്രൈൻ ആക്രമിക്കുകയാണെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം റഷ്യക്കു മേൽ ഏർപ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണച്ചു കൊണ്ട് എല്ലാ അംഗങ്ങളും വോട്ട് ചെയ്തു.
യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡണ്ട് ചാൾസ് മൈക്കിളാണ് ഇക്കാര്യം പുറത്തു വിട്ടത്.’ഉക്രൈനിൽ അധിനിവേശം നടത്തിയാൽ യൂറോപ്യൻ യൂണിയൻ നോക്കി നിൽക്കില്ല. ഗുരുതരമായ പ്രത്യാഘാതങ്ങളും സാമ്പത്തിക ഉപരോധങ്ങളും റഷ്യ നേരിടേണ്ടി വരും. ഇനി റഷ്യയുടെ തീരുമാനം അറിയിക്കാനുള്ള സമയമാണ്’ മൈക്കിൾ തന്റെ ട്വിറ്റർ പേജിൽ കുറിച്ചു.
അമേരിക്കയടക്കം എല്ലാ പ്രബല ശക്തികളും എതിർത്തിട്ടും, ഉക്രൈൻ അതിർത്തിയിൽ നടത്തിയ സൈനിക വിന്യാസം പിൻവലിക്കാൻ റഷ്യ തയ്യാറായിട്ടില്ല. അധിനിവേശത്തിനല്ല, സ്വന്തം മണ്ണിലാണ് സൈനികർ നിൽക്കുന്നതെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
Post Your Comments