ErnakulamNattuvarthaLatest NewsKeralaNews

കഞ്ചാവും ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ക്രി​സ്മ​സ് ന്യൂ ​ഇ​യ​ര്‍ പ്ര​മാ​ണി​ച്ച് എ​ക്‌​സൈ​സ് റേ​ഞ്ച് പാ​ര്‍ട്ടി പെ​രു​മ്പാ​വൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആണ് ഇയാൾ പിടിയിലായത്

പെ​രു​മ്പാ​വൂ​ര്‍: കഞ്ചാവും ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. അ​സം സ്വ​ദേ​ശി റു​സ്മ​ത് അ​ലി​യാ​ണ് (34) പി​ടി​യി​ലാ​യ​ത്. ക്രി​സ്മ​സ് ന്യൂ ​ഇ​യ​ര്‍ പ്ര​മാ​ണി​ച്ച് എ​ക്‌​സൈ​സ് റേ​ഞ്ച് പാ​ര്‍ട്ടി പെ​രു​മ്പാ​വൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആണ് ഇയാൾ പിടിയിലായത്.

13.447 ഗ്രാം ​ഹെ​റോ​യി​നും 12 ഗ്രാം ​ക​ഞ്ചാ​വും ഇയാളുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നാ​ട്ടി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന ഹെ​റോ​യി​നും ക​ഞ്ചാ​വും ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ക്ക് വി​ല്‍പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍ഗം. ഇ​വ മ​റ്റൊ​രാ​ള്‍ക്ക് കൊ​ടു​ക്കാ​ന്‍ ശ്രമിക്കുന്നതിനിടെയാണ് എ​ക്‌​സൈ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദളിത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി : യുവാവ് പിടിയിൽ

എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​മ​ഹേ​ഷ് കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ര്‍ കെ.​എ. പോ​ള്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​കെ. രാ​ജേ​ഷ്, ടി.​എ​ല്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി.​വി. കൃ​ഷ്ണ​ദാ​സ്, പി.​ജെ. പ​ദ്മ​ഗി​രീ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ പെ​രു​മ്പാ​വൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button