ThiruvananthapuramKeralaNattuvarthaLatest NewsNews

ലൈഫ് ഭവന പദ്ധതിയിൽ സഹായം വേണം: യുഎഇയോട് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം റെഡ് ക്രസന്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് നിർമ്മാണം പൂർത്തിയാക്കാൻ യുഎഇയോട് തുടർ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായുള്ള കൂടിക്കാഴ്ചയിലാണ് പദ്ധതി പൂർത്തീകരണത്തിനായി മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചത്. റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് പദ്ധതി പൂർത്തീകരണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് മുഖ്യമന്ത്രിയെ അറിയിച്ചു.

അതേസമയം, ദുബായ് എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ യുഎഇ ഗവൺമെന്റിനു വേണ്ടി ഡോ. താനി അഹമ്മദ് ക്ഷണിച്ചു. 2022 ഫെബ്രുവരിയിൽ എക്സ്പോയ്ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ മാൾ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. താനി അഹമ്മദ് അൽ സെയൂദി. ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്‌മാൻ അൽ ബന്നയും ലുലുഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലിയും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button