എത്രയോ കാലങ്ങളായി നമ്മള്‍ ശീലിച്ചുവന്ന ഭക്ഷണമാണ് അരിഭക്ഷണം. ഇതില്‍ തന്നെ ‘ചോറ്’ ആണ് നമ്മുടെ പ്രധാന വിഭവം. ദിവസത്തിലൊരിക്കലെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വയറും മനസും സുഖമാകാത്ത എത്രയോ മനുഷ്യരുണ്ട്. എന്നാല്‍, പതിവുകള്‍ക്കൊക്കെ മുകളില്‍ ‘ഫിറ്റ്‌നസ്’ എന്ന വെല്ലുവിളി ഉയര്‍ന്നു. ചോറ് എത്രയും കുറയ്ക്കുന്നുവോ അത്രയും നല്ലത് എന്ന കാഴ്ചപ്പാടായി. ഇതിനെ അനുകൂലിക്കുന്ന വലിയ വിഭാഗമായി ചെറുപ്പക്കാരിലേറെയും മാറിക്കഴിഞ്ഞു.
യഥാര്‍ത്ഥത്തില്‍ ചോറ് കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ? ഇല്ല- എന്നാണ് ജപ്പാനിലെ ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. വെറുതെയല്ല 136 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ജീവിതരീതികളെ അടിസ്ഥാനപ്പെടുത്തി, അവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മറുപടി.
അരി, പ്രധാനപ്പെട്ട ഭക്ഷ്യധാന്യമായി കണക്കാക്കുന്ന മിക്ക ഏഷ്യന്‍ രാജ്യങ്ങളിലെയും അവസ്ഥകള്‍ വിലയിരുത്തുമ്പോള്‍ ചോറ് ശരീരവണ്ണം കൂട്ടുന്ന ഭക്ഷണമല്ല എന്നാണ് മനസ്സിലാക്കാനാകുന്നതെന്ന് പഠനം പറയുന്നു. ‘ചോറ് പ്രധാനപ്പെട്ട ഭക്ഷണമായിട്ടുള്ള രാജ്യങ്ങളെയും അങ്ങനെയല്ലാത്ത രാജ്യങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ അമിതവണ്ണം കൂടുതല്‍ കാണുന്നത് രണ്ടാമത് പറഞ്ഞ തരം രാജ്യങ്ങളിലാണ്.
Read Also:- ഐപിഎല്ലിൽ ചരിത്ര നേട്ടം കൈവരിച്ച് സുനില്‍ നരെയ്ന്‍
അതായത് ചോറല്ല, അമിതവണ്ണത്തിന് കാരണമാകുന്നത് എന്ന് സാരം. മാത്രമല്ല ചോറ് കഴിക്കുന്നത്, ദീര്‍ഘനേരത്തേക്ക് വിശപ്പ് വരാതിരിക്കാനും ഇടയില്‍ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കുന്ന ശീലമില്ലാതാക്കാനും സഹായിക്കും.’- പ്രൊഫസര്‍ ടൊമോക്കോ ഇയാമി പറയുന്നു.
Post Your Comments