
ഇടുക്കി: ട്യൂഷൻ ക്ലാസിനെത്തിയ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 20-കാരൻ പിടിയിൽ. നെടുങ്കണ്ടം കമ്പംമെട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കൗൺസലിങ്ങിന് വിധേയമാക്കി. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.
സംഭവമറിഞ്ഞതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Post Your Comments