വാഷിംഗ്ടൺ: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ വർഷങ്ങളായി കടുത്ത വിവേചനം അനുഭവിക്കുന്നുവെന്ന് യു.എസ്. ടുണീഷ്യയിലേക്കുള്ള അമേരിക്കൻ അംബാസിഡറായ ഡൊണാൾഡ് അർമിൻ ബ്ലോമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാകിസ്ഥാനിലേക്കുള്ള യു.എസ് അംബാസഡറായി ബ്ലോമിനെ തെരഞ്ഞെടുക്കാൻ ഇരിക്കേ, വിദേശകാര്യ സെനറ്റ് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാകിസ്ഥാനു തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് അവിടത്തെ ജനങ്ങളും ഭരണകൂടവും പെരുമാറുന്നതെന്നും ബ്ലോം പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കു നേരെ പാകിസ്ഥാനിൽ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ താൻ അവരോട് ആവശ്യപ്പെടും. വേണ്ടത്ര തെളിവുകൾ ലഭിച്ചു കഴിഞ്ഞാൽ, ഭീകരവാദികളെ അടിച്ചമർത്താൻ പാക്ക് ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്യമതസ്ഥർക്ക് നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കാനായി പ്രവർത്തിക്കുന്നതും മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും അദ്ദേഹം തന്റെ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ മാധ്യമ പ്രവർത്തകരെ തട്ടിക്കൊണ്ടു പോകുന്നതും പൗരന്മാരെ ആക്രമിക്കുന്നത് തടയണമെന്നും ബ്ലോം ചൂണ്ടിക്കാണിച്ചു.
Post Your Comments