ബീജിങ്: തായ്വാൻ സംഘർഷത്തെത്തുടർന്ന് ലിത്വാനിയൻ നയതന്ത്രജ്ഞർ ചൈനയിൽ നിന്നും മടങ്ങി. തായ്വാൻ-ചൈന സംഘർഷം രൂക്ഷമായ അവസ്ഥയിലാണ് ലിത്വാനിയൻ പ്രതിനിധികളുടെ മടക്കം. ബുധനാഴ്ചയാണ് ഇവർ മടങ്ങിപ്പോയതെന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.
തായ്വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളുടെ മേൽ ചൈന സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ ആവശ്യം അവഗണിച്ച് ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ തായ്വാൻ തങ്ങളുടെ എംബസി തുറന്നു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയ്ക്ക് തായ്വാനെ അംഗീകരിച്ച് എംബസി നിർമ്മാണം അനുവദിച്ച ലിത്വാനിയയുടെ നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചത്.
സ്വതന്ത്രമായി നിൽക്കുന്ന തായ്വാനെ തങ്ങളുടെ രാജ്യത്തിന്റെ ഒരു ഭാഗമാക്കാനാണ് ചൈന ശ്രമിക്കുന്നത്. എന്നാൽ, തായ്വാൻ ഇതിനെ രൂക്ഷമായി എതിർക്കുന്നുണ്ട്. ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം തന്നെ ഈ പ്രശ്നത്തിന്റെ പേരിൽ ചേരി തിരിഞ്ഞിരിക്കുകയാണ്.
Post Your Comments