ധാക്ക: ബംഗ്ലാദേശിന്റെ വിമോചനവും യുദ്ധവിജയവും നടന്നതിന്റെ 50 വാർഷികം ആഘോഷിക്കാൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ധാക്കയിലെത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയാണ് അദ്ദേഹത്തെയും കുടുംബത്തെയും സ്വീകരിച്ചത്. പ്രസിഡന്റ് അബ്ദുൽ ഹമീദിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ചടങ്ങിനെത്തിയത്. സവാറിലെ ദേശീയ സൈനിക സ്മാരകത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കിഴക്കൻ പാകിസ്ഥാൻ എന്ന നിലയിൽ, ബംഗ്ലാദേശ് പാക്ക് ഭരണകാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ടിരുന്നു. 1971ൽ, ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടു കൂടിയാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തോൽപിച്ച് സ്വാതന്ത്ര്യം നേടിയെടുത്തത്. സ്വാതന്ത്ര്യ ലബ്ധിയുടെ സുവർണ ജൂബിലി ആഘോഷമാണ് ബംഗ്ലാദേശിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിൽ കയറിയതിനു ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വളരെ ശക്തമാണ്.
Post Your Comments