USALatest NewsNewsInternational

11 വയസ്സുള്ളപ്പോൾ തന്നെ പോൺ കാണാൻ തുടങ്ങി, താനും അതിലൊരാളാണ് എന്ന് തോന്നിയയിരുന്നു: ഗ്രാമി ജേതാവ് ബില്ലി ഐലിഷ്

11 വയസ്സ് മുതൽ പോൺ കണ്ടിരുന്നുവെന്നും അത് തന്റെ ജീവിതത്തിലുണ്ടാക്കിയത് വലിയ അപകടമാണ് എന്നും വെളിപ്പെടുത്തി ഗ്രാമി ജേതാവായ ഗായിക ബില്ലി ഐലിഷ്. ‘പോണോ​ഗ്രഫി കാണാനായി ആസക്തിയായിരുന്നു. ഡേറ്റിംഗ് തുടങ്ങിയപ്പോൾ അത് തനിക്ക് പേടിസ്വപ്നങ്ങൾ നൽകുകയും തന്നെ കുഴപ്പത്തിലാക്കുകയും ചെയ്തതായി ഇരുപതുകാരിയായ ഐലിഷ് സിറിയസ് എക്സ്എം റേഡിയോയിലെ ഹോവാർഡ് സ്റ്റേൺ ഷോയിൽ വ്യക്തമാക്കി.

‘സത്യം പറഞ്ഞാൽ ഞാൻ ധാരാളം പോൺ കാണാറുണ്ടായിരുന്നു. എനിക്ക് 11 വയസ്സുള്ളപ്പോൾ തന്നെ ഞാൻ പോൺ കാണാൻ തുടങ്ങി. അത് ഒരു അപമാനമാണെന്ന് ഇപ്പോൾ ഞാൻ കരുതുന്നു. താനും അതിലൊരാളാണ് എന്ന് തോന്നിയയിരുന്നു’ ഇത് ശരിക്കും തന്റെ തലച്ചോറിനെ നശിപ്പിച്ചുവെന്ന് ഞാൻ കരുതുന്നു. അത്രയധികം പോൺ കാണാനിടയായതിൽ തനിക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നി. താൻ കണ്ട ചില ഉള്ളടക്കങ്ങൾ അക്രമാസക്തവും അധിക്ഷേപകരവുമായതിനാൽ അത് പേടിസ്വപ്നങ്ങൾ കാണുന്നതിന് കാരണമായിത്തീർന്നു’. ഐലിഷ് പറഞ്ഞു. പോൺ കാണുന്നത് ശരിയാണെന്ന് അന്ന് കരുതിയിരുന്നത്. അതിനാൽ ഇപ്പോൾ തന്നോട് തന്നെ ദേഷ്യമുണ്ടെന്നും ഐലിഷ് പറഞ്ഞു.

കേന്ദ്രം കൈയൊഴിഞ്ഞു, കെ റെയിൽ പദ്ധതിയുടെ മുഴുവൻ ബാധ്യതയും കേരളത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നു: മുഖ്യമന്ത്രി

‘ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ആദ്യത്തെ കുറച്ച് തവണ, പങ്കാളി നല്ലതല്ലാത്ത കാര്യങ്ങൾ എന്നോട് കാണിച്ചിട്ടും ഞാൻ നോ പറഞ്ഞിരുന്നില്ല. അതാണ് എന്നെ ആകർഷിക്കേണ്ടതെന്ന് ഞാൻ കരുതിയിരുന്നു.’ ഐലിഷ് പറഞ്ഞു. തന്റെ പ്രശസ്തി പലപ്പോഴും ഡേറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്നും പലപ്പോഴും ആളുകൾ തന്നെ ഭയപ്പെടുകയോ അവരിലൊരാളല്ല താനെന്ന് കരുതുന്നു എന്നും ഐലിഷ് പറഞ്ഞു. തന്റെ ശരീരത്തെക്കുറിച്ച് ആളുകൾ അഭിപ്രായം പറയാതിരിക്കാൻ ബാഗി വസ്ത്രങ്ങൾ ധരിച്ചാണ് ഐലിഷ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഒരേ വർഷം നാല് ഗ്രാമി അവാർഡുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഐലിഷ് മാറി.

shortlink

Post Your Comments


Back to top button