തിരുവനന്തപുരം: കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഹർജിയില്‍ ഹൈക്കോടതിക്ക് മുമ്പില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ എത്തിയില്ലെന്ന് സതീശന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്നതിന് മുമ്പ് നല്കിയ ഹരജിയാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറത്ത് വന്നത്.
‘നിയമനം തെറ്റാണെന്ന ഗവര്‍ണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു മുഖ്യമന്ത്രിക്ക് എഴുതിയ കത്തുമുള്‍പ്പെടെ പുതിയ തെളിവുകള്‍ നിലവിലുണ്ട്. അതു കൂടി പരിഗണിച്ചായിരിക്കും ഡിവിഷന് ബെഞ്ചിലേക്ക് പോകുന്നത്. അതുകൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവ് കാര്യമാക്കുന്നില്ല’- വിഡി സതീശന് പറഞ്ഞു.
‘പുതിയ സാഹചര്യങ്ങള്‍ കൂടി കോടതി പരിഗണിക്കണം. കേസില്‍ സത്യവാങ്മൂലം ഗവര്‍ണര്‍ സമര്‍പ്പിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ തന്നെ വിവാദമാക്കുന്നത്. കണ്ണൂര്‍ വി.സിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിനെതിരായ ഹർജികള്‍ ഹൈകോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളിയിരുന്നു. ഇതിന് പിന്നാലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷണ് ബെഞ്ചിനെ സമീപിക്കുമെന്ന് ഹർജിക്കാര്‍ വ്യക്തമാക്കിയിരുന്നു’- വിഡി സതീശന് പറഞ്ഞു.
Post Your Comments