Latest NewsUAENewsInternationalGulf

കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 148 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 148 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: സ്വാതന്ത്ര്യ സമരത്തിൽ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സംഭാവനകൾ ശരിയായി രേഖപ്പെടുത്തിയിട്ടില്ല : നരേന്ദ്ര മോദി

7,43,152 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,38,141 പേർ രോഗമുക്തി നേടി. 2,151 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,860 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 340,100 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ബംഗ്ലാദേശ് വിമോചന ദിനാഘോഷം : ശ്രദ്ധാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button