റിയാദ്: 42-ാമത് ജിസിസി ഉച്ചകോടിയ്ക്ക് തുടക്കം. റിയാദിലെ ദിരിയ പാലസിലാണ് ഉച്ചകോടി ആരംഭിച്ചത്. മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തമാക്കണമെന്ന ആഹ്വാനത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്. ഇറാൻ ആണവ പ്രശ്‌നം ഗൗരവമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ജിസിസി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. യെമനിൽ രാഷ്ട്രീയ പരിഹാരത്തിന്റെ ആവശ്യകതയെയും അദ്ദേഹം ഉയർത്തിക്കാട്ടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ്, കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് തുടങ്ങിയ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു.
മുഹമ്മദ് ബിൻ സൽമാനാണ് റിയാദിലെത്തിയ രാഷ്ട്ര നേതാക്കളെ വരവേറ്റത്. സുരക്ഷ, വികസനം എന്നിവയാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
Post Your Comments