Latest NewsNewsLife Style

ഈ ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിച്ചാൽ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്!

ഭക്ഷണം ചൂടാക്കി കഴിക്കുക എന്നതാണ് നമ്മുടെ ശീലം. എന്നാൽ, എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തിൽ ചൂടാക്കി കഴിക്കാൻ പാടില്ല. അത്തരം ഭക്ഷണങ്ങളെപ്പറ്റിയാണ് താഴെ പറയുന്നത്.

➤ ചീര

വലിയ തോതിൽ നൈട്രേറ്റും അയണും അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. ഇത് വീണ്ടും ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും അത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

➤ ഉരുളക്കിഴങ്ങ്

വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ താപനിലയിൽ കുറയെ നാൾ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ഏറെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമായേക്കാം.

➤ മുട്ട

മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കൽ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു.

Read Also:- ഡെൻമാർക്ക് ഓപ്പൺ: ലോക മൂന്നാം നമ്പർ താരത്തെ വീഴ്ത്തി സമീര്‍ വര്‍മ ക്വാര്‍ട്ടറില്‍

➤ ബീറ്റ് റൂട്ട്

ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ് റൂട്ട്. ചൂടാക്കുമ്പോള്‍ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറുകയും അത് ശരീരത്തിന് ദോഷം ചെയ്യുകയും.

➤ ചിക്കന്‍

ചിക്കന്‍ എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. രണ്ടും മൂന്നും ദിവസം വെച്ച് ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ ചിക്കനിൽ അമിതമായ പ്രൊട്ടീന്റെ സാന്നിധ്യം ഉണ്ട്, ഇത് വീണ്ടും ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്നങ്ങളും മറ്റും ഉണ്ടാകും.

Read Also:- മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ !

➤ എണ്ണ

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് എല്ലാരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അത് അപകടമാണ്. ഇത് ക്യാന്‍സറിന് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button