മുംബൈ: ഏകദേശം നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം ഇന്ത്യന്‍ നിരത്തുകളിലെത്തും. ഒല ഇലക്ട്രിക്ക് സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍, സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാന്‍ പോകുന്നുവെന്ന് സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒല ഇലക്ട്രിക് നേരത്തെ പറഞ്ഞ തീയതിയില്‍ തന്നെ ഡെലിവറി ചെയ്യുമെന്ന് ഭവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു.
ആദ്യ ബാച്ച് ഡെലിവറികള്‍ ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്നായിരുന്നു ഒല ഇലക്ട്രിക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇസ്‌കൂട്ടറിന്റെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് കമ്പനി കാലതാമസുണ്ടെന്ന് വ്യക്തമാക്കി മെയില്‍ അയച്ചിരുന്നു. ഒല ഇലക്ട്രിക് മെയിലില്‍ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറുകള്‍ എത്രയും വേഗം എത്തിക്കുന്നതിനായി ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഡെലിവറികള്‍ പിന്നീട് ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്തു.
സെപ്റ്റംബറില്‍ രണ്ട് ദിവസത്തേക്ക് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഒല ഇലക്ട്രിക് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ 499 നല്‍കി ഇസ്‌കൂട്ടറുകള്‍ ബുക്ക് ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ 1,100 കോടിയിലധികം രൂപയുടെ ബുക്കിംഗ് ലഭിച്ചതായി ഒല ഇലക്ട്രിക് അവകാശപ്പെട്ടിരുന്നു.
Read Also:- സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ കാരണങ്ങള്‍.!
നവംബര്‍ 20 മുതല്‍, ട1 അല്ലെങ്കില്‍ ട1 പ്രോ ബുക്ക് ചെയ്ത ഉപഭോക്താക്കളെ മാത്രം ക്ഷണിച്ചുകൊണ്ട് ഒല ഇലക്ട്രിക്ക് അതിന്റെ ഇസ്‌കൂട്ടറുകളുടെ രാജ്യവ്യാപക ടെസ്റ്റ് റൈഡുകളും ആരംഭിച്ചു. ഈ ആഴ്ച ആദ്യം, കമ്പനി 20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കി. 1000 നഗരങ്ങളിലായി ഈ മാസം മുതല്‍ ഒരു ദിവസം 10,000 ടെസ്റ്റ് റൈഡുകള്‍ നടത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
Post Your Comments