
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തി സൗദി അറേബ്യ. രാജ്യത്തിന് പുറത്തു നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമായിരുന്ന കോവിഡ് പിസിആർ ടെസ്റ്റിൽ നിന്ന് സ്വദേശികളുടെ വിദേശികളായ പങ്കാളികളെ സൗദി ഒഴിവാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്ന് വരുന്ന സ്വദേശി പൗരന്റെ കുട്ടികൾക്കും മാതാപിതാക്കൾക്കും പിസിആർ ടെസ്റ്റിന്റെ ആവശ്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Read Also: ബിനോയിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി : പോകുന്നത് വ്യാപാര ആവശ്യത്തിനെന്ന് ബിനോയി കോടിയേരി
സൗദിയിലേക്ക് പ്രവേശിക്കുന്നവർ 72 മണിക്കൂർ മുൻപ് എടുത്ത കോവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം കൈവശം കരുതണമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന നിർദ്ദേശം. ഈ നിബന്ധനയിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. സ്വദേശികളോടൊപ്പം സൗദിയിൽ പ്രവേശിക്കുന്ന വീട്ടുജോലിക്കാരെയും നിർബന്ധിത പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് 48.2 ദശലക്ഷത്തിലധികം പേർക്കാണ് വാക്‌സിനേഷൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments