KannurKeralaNattuvarthaLatest NewsNews

പെൺകുട്ടികൾക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല, എങ്കിൽ ടീച്ചർമാർക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ?: സഖാഫി

കണ്ണൂർ: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ നടപടിക്കെതിരെ മത സംഘടനകള്‍ രംഗത്ത്. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീരുമാനമാണിതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് യൂണിഫോമെന്നും മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെതിരെ മത സംഘടനകള്‍ ധര്‍ണയും പ്രതിഷേധ റാലിയും നടത്തി. കുട്ടികളില്‍ ലിബറല്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണിതെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി പറഞ്ഞു.

‘200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച് വരണമെന്നാണ് പറഞ്ഞിരിക്കുന്നത്. തെറ്റായ തീരുമാനവും സ്ത്രീത്വത്തിന് എതിരുമാണ്. ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ്. ഭൂരിപക്ഷം പേരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത്. ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ ആരും മനസിലാക്കുന്നില്ല; പെണ്‍കുട്ടികള്‍ക്ക് പ്രശ്‌നമില്ലായെന്ന് നിങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണെങ്കില്‍ ടീച്ചര്‍മാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ’. സഖാഫി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിൽ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സംഭാവനകൾ ശരിയായി രേഖപ്പെടുത്തിയിട്ടില്ല : നരേന്ദ്ര മോദി

ഇകെ-എപി വിഭാഗം സുന്നി സംഘടനകളും മുജാഹിദ് വിഭാഗവും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ പ്രതിഷേധത്തിലുണ്ടെന്നും മജീദ് സഖാഫി പറഞ്ഞു. പെൺകുട്ടികളുടെ യൂണിഫോം മാറ്റാനുള്ള തീരുമാനത്തില്‍ സ്‌കൂളും പിടിഎയും പിന്‍മാറണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button