ന്യൂഡല്‍ഹി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചക്രവാതചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഡിസംബര്‍ 18 വരെ കന്യാകുമാരിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്ക്-കിഴക്കന്‍ ശ്രീലങ്ക, അതിനോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Also : ചരക്കുകപ്പലുകളിലെ കണ്ടെയ്നറുകളില്‍ ചൈന ക്രൂസ് മിസൈല്‍ വിന്യസിപ്പിക്കും
എന്നാല്‍ കേരളത്തില്‍ മഴയ്ക്ക് സാദ്ധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.
Post Your Comments