റെഡ് മീറ്റ് ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നിവ റെഡ് മീറ്റിൽ വരുന്നവയാണ്. റെഡ് മീറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്നതിനെ കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. ബീഫ്, മട്ടൻ പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ചെറിയ അളവിൽ കഴിക്കുന്നത് പോലും മരണസാധ്യത കൂട്ടാമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
റെഡ് മീറ്റ് വിഭവങ്ങൾ കഴിക്കുന്നത് ഒഴിവാക്കി പകരം മത്സ്യം, ഇലക്കറികൾ, പയർ വർഗങ്ങൾ, പച്ചക്കറികൾ, എന്നിവ കഴിക്കുന്നത് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പ്രൊഫസർ. ഡോ. ഫ്രാങ്ക് ഹൂ പറയുന്നു. ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവിൽ റെഡ് മീറ്റും സംസ്കരിച്ച ഇറച്ചിയും കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഫ്രാങ്ക് ഹൂ പറയുന്നു.
Read Also : ദുബായ് എക്‌സ്‌പോ വേദിയിൽ സന്ദർശനം നടത്തി ലയണൽ മെസ്സി: ആവേശത്തോടെ വരവേറ്റ് ആരാധകർ
റെഡ് മീറ്റിന്റെ ഉപയോഗം കുറയ്ക്കുന്നത് ക്രോണിക്ക് ഡിസീസ് തടയാനാകുമെന്നും പഠനത്തിൽ പറയുന്നു. റെഡ് മീറ്റിന്റെ ഉപയോഗം ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതിന പറ്റി എട്ട് വർഷമായി പരിശോധിച്ച് വരികയായിരുന്നു. റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും വളരെ ചെറിയ അളവിൽ കഴിക്കുന്നതു പോലും ആരോഗ്യത്തിനും ആയുസ്സിനും ദോഷകരമാണെന്ന് ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments