Latest NewsNewsBusiness

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത

ഡല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. ചൊവ്വാഴ്ച സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവുണ്ടായി. ഇന്നും സ്വര്‍ണലോഹത്തിന് വില കുറഞ്ഞതിന് ശേഷമാണ് വ്യാപാരം നടന്നത്.

Read Also : സ്വാതന്ത്ര്യ സമരത്തിൽ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സംഭാവനകൾ ശരിയായി രേഖപ്പെടുത്തിയിട്ടില്ല : നരേന്ദ്ര മോദി

വെള്ളിക്ക് വില കുറയുകയും ചെയ്തു. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണ്. എംസിഎക്സില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 48,008 രൂപയില്‍ തുടരുന്നു. ഇതിനുപുറമെ, വെള്ളിയുടെ വില 138 രൂപ അല്ലെങ്കില്‍ 0.23 ശതമാനം ഇടിഞ്ഞതിന് ശേഷം, കിലോഗ്രാമിന് 60,680 രൂപയിലാണ് വ്യാപാരം നടന്നത്.

സ്വര്‍ണം ഔണ്‍സിന് 0.02 ശതമാനം കുറഞ്ഞ് 1769.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതുകൂടാതെ 0.07 ശതമാനം തളര്‍ച്ചയോടെ വെള്ളിയിലും ഇന്ന് വ്യാപാരം നടക്കുന്നുണ്ട്.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം 2020 ഓഗസ്റ്റില്‍, സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി, 10 ഗ്രാമിന് 55,000 രൂപയിലെത്തിയിരുന്നു. ഇപ്പോള്‍ ഈ സമയത്തെ നിരക്കുകള്‍ പരിശോധിച്ചാല്‍, എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് 8000 രൂപയിലധികം താഴ്ന്ന നിലയിലാണ് നിലനിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button