വാഷിംഗ്ടണ്‍ : ലോകത്തിന് ഭീഷണിയായി ചൈന മാറുന്നുവെന്ന് പ്രതിരോധ വിദഗ്ദ്ധര്‍. ചരക്കുകപ്പലുകളിലെ കണ്ടെയ്നറുകളില്‍ ക്രൂസ് മിസൈല്‍ വിന്യസിച്ച് ലോകത്തെവിടേക്കും എത്തിക്കാന്‍ ചൈനക്കാവുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ കണ്ടെത്തല്‍. ചൈനീസ് ചരക്കുകപ്പലുകള്‍ വഴി ലോകത്തെ ഏതാണ്ടെല്ലാ രാജ്യാന്തര തുറമുഖങ്ങളിലേയ്ക്കും ചൈനക്ക് വിദഗ്ധമായി ക്രൂസ് മിസൈലുകള്‍ എത്തിക്കാനാകും. ലോകത്തെവിടെയും അപ്രതീക്ഷിത ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടത്താന്‍ ഇതുവഴി ചൈനക്കാകുമെന്നും ദ സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഏഷ്യന്‍ സൈനിക കാര്യ വിദഗ്ധനായ റിക്ക് ഫിഷര്‍ ചൂണ്ടിക്കാണിക്കുന്നു.
അപ്രതീക്ഷിത നീക്കങ്ങള്‍ക്കായി ലോകത്തെവിടെയും വിന്യസിക്കാന്‍ സാധിക്കുന്ന ട്രോജന്‍ കുതിരകളായാണ് ഈ കണ്ടെയ്നര്‍ ക്രൂസ് മിസൈലുകളെ പ്രതിരോധ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കപ്പലുകളില്‍ മാത്രമല്ല ലോകത്തെവിടെയുമുള്ള വെയര്‍ഹൗസുകളിലും സാധാരണ ചരക്കു കണ്ടെയ്നര്‍ എന്ന വ്യാജേന എത്ര വര്‍ഷം വേണമെങ്കിലും സൂക്ഷിക്കാനും അപ്രതീക്ഷിത ആക്രമണം നടത്താനും ഇതുവഴി ചൈനക്ക് സാധിക്കും. ലോകത്ത് എവിടെ വേണമെങ്കിലും ആണവായുധം പ്രയോഗിക്കണമെങ്കില്‍ ചൈനയില്‍ നിന്ന് മിസൈല്‍ പോലും പുറപ്പെടേണ്ടതില്ലെന്ന നിലയാണ് ഇത് വരുത്തുന്നത്. തായ്‌വാനെതിരെ
സൈനിക നീക്കം നടത്തുന്നതിന്റെ മുന്നോടിയായി ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പോലും ചൈന ഇത്തരം കണ്ടെയ്നര്‍ മിസൈലുകള്‍ ഉപയോഗിച്ച് അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്താനിടയുണ്ടെന്നും റിക്ക് ഫിഷര്‍ പറയുന്നു.
Post Your Comments