KeralaLatest News

ഗോഡൗണിലെ ഗോതമ്പ് ചാക്കിൽ ‘മുഴ’ അഴിച്ചുനോക്കിയ തൊഴിലാളികൾ കണ്ടത് അവിശ്വസനീയമായ വസ്തു

വീട്ടുകാർ എലിയെ പുറത്തെടുത്തു വച്ചപ്പോഴേക്കും കാക്ക കൊത്തി കൊണ്ടുപോയി.

കോഴിക്കോട് : വടകര വില്യാപ്പള്ളിയിൽ സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണിൽ ഗോതമ്പ് ചാക്കിലെ മുഴ കണ്ട് അഴിച്ചു നോക്കിയ തൊഴിലാളികൾക്ക് കിട്ടിയത് ഉപയോഗിച്ച ഒരു ജോടി ചെരുപ്പ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റേഷൻ കടകളിലേക്ക് ഇവിടെ നിന്നാണ് ഭക്ഷ്യധാന്യം കൊണ്ടുപോകുന്നത്. റേഷൻ കടയിലേക്ക് കൊണ്ടുപോകാനായി ഗോതമ്പ് ചാക്ക് കയറ്റുന്നതിനിടയിലാണ് ഒരു ഭാഗം മുഴച്ചു നിൽക്കുന്നത് കണ്ടത്.

ചാക്ക് ഒന്നു തുറന്നു നോക്കാമെന്നായി തൊഴിലാളികൾ. ഇതുപ്രകാരം ചാക്കിലെ തുന്നലുകൾ ഓരോന്നായി അഴിച്ചെടുത്തു. അപ്പോഴാണ് ചാക്കിൽ രണ്ടു ചെരുപ്പുകൾ കണ്ടത്. ഉടനെ ഇതെടുത്തു മാറ്റുകയായിരുന്നു.സാധാരണയായി തുന്നിക്കെട്ടിയ ചാക്കിൽനിന്ന് പാൻപരാഗ്, കടലാസു കഷ്ണങ്ങൾ, ഉപയോഗിച്ച പേപ്പറുകൾ തുടങ്ങിയവ കിട്ടാറുണ്ടെന്നു പറയുന്നു. മധ്യപ്രദേശിൽനിന്നും നല്ലപോലെ പായ്ക്ക് ചെയ്തു വന്നതാണ് ഗോതമ്പ്.

എന്തായാലും സംശയം തോന്നി ഇവിടെനിന്നും നോക്കിയതിനാൽ ചെരുപ്പു നേരത്തേ പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അധികൃതർ. അല്ലെങ്കിൽ റേഷൻ കടയിലെത്തിയ ശേഷം കടക്കാരൻ ചാക്ക് അഴിക്കുമ്പോൾ മാത്രമാണ് ചെരുപ്പ് കാണുക. കഴിഞ്ഞ മാസം മായനാട്ടെ റേഷൻ കടയിൽനിന്ന് ഒരാൾ വാങ്ങിയ ഗോതമ്പിൽ ചത്ത എലിയെ കിട്ടിയിരുന്നു. വീട്ടുകാർ എലിയെ പുറത്തെടുത്തു വച്ചപ്പോഴേക്കും കാക്ക കൊത്തി കൊണ്ടുപോയി. തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു,

shortlink

Post Your Comments


Back to top button