
കുന്ദമംഗലം: പ്രണയം നടിച്ച് വശത്താക്കി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മുഴാപാലം പിലാതോട്ടത്തിൽ സാബിത്ത് അലിയുടെ (21) പേരിലാണ് കേസെടുത്തത്.
കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. പതിനാറുകാരിയായ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Read Also : മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും കോടതിയിൽ ഹാജരായി
പ്രതിയുടെ ഭീഷണിപ്പെടുത്തലും ഭയപ്പെടുത്തലും കാരണമാണ് മാസങ്ങളായി തുടരുന്ന പീഡനവിവരം കുട്ടി പുറത്തുപറയാതിരുന്നതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടിയെ പൊലീസ് മെഡിക്കൽ പരിശോധനക്കു വിധേയമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments