Latest NewsNewsIndia

അയോദ്ധ്യയില്‍ മെക്ക-വത്തിക്കാന്‍ മോഡല്‍ വികസനമെന്ന് വിഎച്ച്പി

നാഗ്പൂര്‍: അയോദ്ധ്യയെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് രവീന്ദ്ര നരെയ്ന്‍ സിങ്. വത്തിക്കാന്‍ സിറ്റിയുടേയും- മെക്കയുടേയും തീര്‍ത്ഥാടന നഗരങ്ങളുടെ മാതൃകയിലായിരിക്കും ഇവിടെ വികസനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രവും രാമജന്മഭൂമിയും ഹിന്ദുത്വത്തിന്റെ പ്രതീകമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘

‘അയോദ്ധ്യയിലെ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രം വത്തിക്കാന്‍ സിറ്റിയുടേയും മെക്കയുടേയും മാതൃകയിലായിരിക്കും വികസിപ്പിക്കുന്നത്. റോമന്‍ കാത്തലിക് ചര്‍ച്ചിന്റെ ആസ്ഥാനമാണ് വത്തിക്കാന്‍ സിറ്റി, ഇസ്ലാമിന്റെ വിശുദ്ധനഗരമാണ് മെക്ക. അതേപോലെ ഹിന്ദുത്വത്തിന്റെ പ്രതീകമായി അയോദ്ധ്യ മാറും’- അദ്ദേഹം പറഞ്ഞു.

1947ല്‍ ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും രാമക്ഷേത്ര മുന്നേറ്റത്തിലൂടെയാണ് മത-സാംസ്‌കാരിക സ്വാതന്ത്ര്യം ലഭിച്ചതെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നുമുള്ള രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തേയും അദ്ദേഹം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button