![](/wp-content/uploads/2021/12/face.jpg)
ബെയ്ജിങ്ങ് : കാമുകി ഉറങ്ങിക്കിടക്കവേ ഫേസ് ഐഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് കാമുകന് തട്ടിയെടുത്തത് 18 ലക്ഷം രൂപ. തെക്കന്‍ ചൈനീസ് നാഗരമായ നാംനിയിലാണ് സംഭവം. സംഭവത്തില്‍ 28കാരനായ കാമുകന് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
കാമുകി ഉറങ്ങി കിടക്കുമ്പോൾ ഫേസ് അൺലോക്കിന്റെ സാധ്യത ഉപയോഗിച്ച് പ്രതി അലിപേ അക്കൗണ്ട് വഴി പണം തട്ടിയെടുക്കുകയായിരുന്നു. വൻ കട ബാധ്യതയുണ്ടായിരുന്ന ഇയാൾ തട്ടിയെടുത്ത പണം വിനിയോഗിച്ചത് ചൂതാട്ടത്തിന് വേണ്ടിയാണെന്നും തെളിഞ്ഞിട്ടുണ്ട്.
Read Also : മുങ്ങിക്കപ്പൽവേധ ബോട്ടുകൾ, നിരീക്ഷണ യാനങ്ങൾ : യു.എ.ഇ-ഇസ്രായേൽ പ്രതിരോധ കരാറിന്റെ വിശദാംശങ്ങൾ
വാവെയുടെ ഫോണായിരുന്നു യുവതി ഉപയോഗിച്ചത്. ഇവർ ഉറങ്ങി കിടക്കുമ്പോൾ വിരലളടയാളം ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്ത് പ്രതി ഫേസ് അൺലോക്ക് വഴി അലിപേ അക്കൗണ്ടിൽ പ്രവേശിച്ചു. ശേഷം പാസ്സ്വേർഡ് അതിവിദ്ഗദ്ധമായി മാറ്റി. പിന്നീട് 150,000 യുവാൻ (ഏകദേശം 18 ലക്ഷം ഇന്ത്യൻ രൂപ) സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാൽ, വൻ തോതിൽ ചൂതാട്ട കടങ്ങൾ ഉണ്ടായിരുന്ന പ്രതി കാമുകിയോട് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയ കാര്യം പറഞ്ഞിരുന്നില്ല. പണം നഷ്ടപ്പെട്ട കാര്യം യുവതി മനസിലാക്കിയതിന് പിന്നാലെ ഇവർ പൊലീസിനെ സമീപിക്കുകയും ചെയ്തു. ഇരുവരും ഇതോടെ പിരിയുകയും ചെയ്തു. ചൂതാട്ട കടങ്ങൾ യുവാവിനെ നിരാശനാക്കിയിരുന്നെന്നും ഇതാണ് തട്ടിപ്പിലേക്ക് പ്രേരിപ്പിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
Post Your Comments