തായ്പെയ്: സൈനികാഭ്യാസം നടത്തുന്നു എന്ന വ്യാജേന ചൈന അതിക്രമിച്ചു കയറി രാജ്യം പിടിച്ചടക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നൽകി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. സമുദ്രത്തിൽ, നാവികാഭ്യാസമെന്ന പേരിൽ കിഴക്കും തെക്കും തീരങ്ങളിൽ ചൈന നാവികാഭ്യാസം നടത്താറുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ട്, തായ്‌വാൻ തീരങ്ങളിൽ ചൈന യുദ്ധക്കപ്പലുകൾ വിന്യസിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. യുദ്ധക്കപ്പലിൽ നിന്നും മിസൈലുകൾ തൊഴുത്ത് നാവിക സേന ആക്രമണം തുടങ്ങുമ്പോൾ തന്നെ ചൈനീസ് കരസേനയും തീരം വഴി അതിക്രമിച്ചു കയറും. ഏറ്റവും കുറഞ്ഞ നേരത്തിനുള്ളിൽ വളരെ ചുരുക്കം നഷ്ടങ്ങൾ മാത്രം വരുത്തി വെച്ചു കൊണ്ട് ചൈന തായ്‌വാൻ പിടിച്ചെടുക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ചൈനീസ് സൈന്യത്തിന് ലാൻഡ് ചെയ്യാനും പടക്കോപ്പുകൾ വിതരണം നടത്താനും ബുദ്ധിമുട്ടായിരിക്കുമെന്നും, ഗതാഗത മാർഗങ്ങളുടെ പരിമിതികൾ മൂലം ഇത് എളുപ്പമാവില്ലെന്നും സുചിപ്പിക്കുന്ന റിപ്പോർട്ട്, യു.എസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നിരീക്ഷണത്തിലാണ് തായ്‌വാൻ എന്നത് വളരെ ആശ്വാസകരമായ വസ്തുതയാണെന്നും വെളിപ്പെടുത്തുന്നു.
Post Your Comments