Latest NewsIndia

രാജ്യത്തുള്ളത് 65 മില്യൺ സംരംഭങ്ങൾ : ഇന്ത്യ ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് കുതിക്കുന്നുവെന്ന് പിയൂഷ് ഗോയൽ.

'അടുത്ത വർഷം 5 ബില്യൺ ഡോസ് വാക്സിനുകൾ ഉത്‌പാദിപ്പിക്കും'

ന്യൂഡൽഹി: ഇന്ത്യയിലെ 65 മില്യൺ ചെറുകിട വൻകിട സംരംഭങ്ങൾ അതിവേഗം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യവസായമന്ത്രി പിയൂഷ് ഗോയൽ. രാജ്യത്തെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ അധികം വൈകാതെ ഇവയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം സഹകരിച്ച് പാർട്ട്ണർഷിപ്പിലൂടെ വളരാൻ അദ്ദേഹം മറ്റു രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പാർട്ട്ണർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സഹകരണത്തോടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ വളരുന്ന ഒരു ലോകം കെട്ടിപ്പടുക്കാനും അദ്ദേഹം വീഡിയോ കോൺഫറൻസ് വഴി ആഹ്വാനം ചെയ്തു.

കോവിഡ് ആഗോള പ്രശ്നങ്ങൾ പരിഹരിക്കാൻ സംയുക്തമായ തീരുമാനങ്ങൾ വേണം. അത്തരം തീരുമാനങ്ങളെടുക്കാൻ ഇന്ത്യ മുൻകൈ എടുക്കുമെന്നും പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു. അടുത്ത വർഷം 5 ബില്യൺ ഡോസുകൾ നിർമ്മിക്കാൻ രാജ്യം തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button