തിരുവനന്തപുരം: സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചു. സപ്ലൈകോ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോം ഡെലിവറി നടത്തിവരുന്നത്. അതിന്റെ ചുവടുപിടിച്ചാണ് സ്വന്തമായി ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും നടത്താന്‍ തീരുമാനിച്ചത്. തൃശ്ശൂരിലെ മൂന്നു സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് ‘സപ്ലൈ കേരള’ എന്ന ആപ്പ് വഴി ഓണ്‍ലൈന്‍ വില്പനയ്ക്ക് തുടക്കം കുറിച്ചത്.
Read Also : യുവാവിന്റെ കാല്‍ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവം: മൂന്നു പേര്‍ പിടിയില്‍, സംഘത്തില്‍ 11 പേരെന്ന് പൊലീസ്
ഈ മൂന്നിടങ്ങളിലെ പ്രവര്‍ത്തനം മികവുറ്റതാക്കി ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. കേരളത്തിലെ 14 ജില്ലകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും മിതമായ നിരക്കില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ ഇതിലൂടെ പൂര്‍ത്തീകരിക്കുന്നത്. പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ‘സപ്ലൈ കേരള’ ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്ലെറ്റ് തിരഞ്ഞെടുത്ത് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും.
അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് വഴി ഉപഭോക്താക്കള്‍ക്ക് ക്യൂ നില്‍ക്കാതെ സമയവും പണവും ലാഭിച്ച് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘സപ്ലൈ കേരള’ വഴി പുതുതായി വിപണിയിലിറക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചുള്ള തല്‍ക്ഷണ അറിയിപ്പ് ലഭിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സപ്ലൈകോ ഏതൊരു ഓണ്‍ലൈന്‍ ബില്ലിനും അഞ്ചു ശതമാനം വിലകിഴിവ് നല്‍കും.
Post Your Comments