Latest NewsNewsLife Style

പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്‍റെ ഇനാമലിനെ ബാധിക്കാം. പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ അവയുടെ അമിത ഉപയോഗം ഒഴിവാക്കുക.

Read Also:- ക്യാപ്റ്റനല്ലെങ്കിലും ഏറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്ന എനര്‍ജിയുള്ള കൊഹ്‌ലിയെ ഇനിയും കാണാന്‍ സാധിക്കും: ഗൗതം ഗംഭീര്‍

ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. പഞ്ചസാര അടങ്ങിയിട്ടില്ലാത്ത കൊണ്ട് ഐസ് പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഐസ് പല്ലിന്‍റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം എന്ന കാര്യം കൂടി ശ്രദ്ധിക്കുക.

shortlink

Post Your Comments


Back to top button