ശബരിമല: പരമ്പരാഗത പാത തുറന്നതോടെ പമ്പയില്‍ നിന്നും പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തിത്തുടങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ടു മുതലാണ് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പാതയിലൂടെ അയ്യപ്പഭക്തന്മാരെ കടത്തിവിടാന്‍ തുടങ്ങിയത്. കന്നിഅയ്യപ്പന്മാര്ക്ക് ശരംകുത്തിയും നീലിമലയും ചവിട്ടി സന്നിധാനത്തേക്ക് എത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതിരാവിലെ രണ്ടു മുതല്‍ രാത്രി എട്ടു വരെയാണ് പമ്പ – സന്നിധാനം പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുക. തീര്‍ഥാടകരുടെ ആവശ്യാനുസരണം നീലിമല വഴിയും സ്വാമി അയ്യപ്പന് റോഡുവഴിയും സന്നിധാനത്തേക്ക് പോകാം. അതേസമയം പമ്പയില്‍ സ്നാനത്തിനുള്ള അനുമതി ശനിയാഴ്ച തന്നെ നല്‍കിയിരുന്നു.
Read Also : ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാഷ്ട്രം ഇന്ത്യ : പാകിസ്ഥാന് 15ാം സ്ഥാനം
പമ്പരാഗതപാത തുറന്നതോടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ശബരിമല എഡിഎം അര്ജുന് പാണ്ഡ്യന്റെയും പൊലീസ് സ്പെഷല്‍ ഓഫീസര്‍ ആര്. ആനന്ദിന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുന്നുണ്ട്. കാര്യങ്ങള്‍ വിലയിരുത്തി ആവശ്യാനുസരണം വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് എഡിഎം പറഞ്ഞു.
Post Your Comments